ന്യൂഡല്‍ഹി (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, തൃണമൂല്‍ പാര്‍ട്ടികള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച പന്ത്രണ്ടോളം ഹരജികളാണ് കോടതിക്ക് മുന്നിലുള്ളത്. ഹരിജകളെല്ലാം സുപ്രീം കോടതി ഒന്നിച്ചാണ് ബുധനാഴ്ച്ച പരിഗണിക്കുന്നത്. സുപ്രധാന കേസായതിനാല്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. ഒരു മതവിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തുന്ന ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിക്കാരുടെ വാദം.
ഭരണഘടനാ അനുച്ഛേദം 14ന്റെ നഗ്‌നമായ ലംഘനമാണിതെന്ന് മുസ്ലിം ലീഗ് ഹരജിയില്‍ പറഞ്ഞു. ആയതിനാല്‍ വിവേചനപരമായ നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് മുസ്ലിം ലീഗിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നത്.
Post a Comment
0 Comments