Type Here to Get Search Results !

Bottom Ad

തുളു ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം: ഉണ്ണിത്താന്‍ എം.പി

കാസര്‍കോട് (www.evisionnews.co): തുളു ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. കര്‍ണാടകയിലെ രണ്ട് തീരദേശ ജില്ലകളിലും കേരളത്തിലെ കാസര്‍കോട്് ജില്ലയിലും സംസാരിക്കുന്ന ദ്രാവിഢ ഭാഷയായ തുളു 2011 ലെ ഇന്ത്യന്‍ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം 18,46,427 ആളുകള്‍ തുളു ഭാഷ സംസാരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എട്ടാം ഷെഡ്യൂള്‍ സ്റ്റാറ്റസ് ഉള്ള മണിപ്പൂരി (17,61,079), സംസ്‌കൃതം (24,821) എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തുളു സംസാരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും എം.പി പാര്‍ലിമെന്റില്‍ പറഞ്ഞു. 

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ തുളുവിനെ ഉള്‍പ്പെടുത്തുന്നത് വഴി സാഹിത്യ അക്കാദമിയില്‍ നിന്ന് അംഗീകാരം ലഭിക്കുകയും, മറ്റ് അംഗീകൃത ഇന്ത്യന്‍ ഭാഷകളിലേക്ക് തുളു പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങള്‍ക്കും എംഎല്‍എമാര്‍ക്കും യഥാക്രമം പാര്‍ലമെന്റിലും സംസ്ഥാന നിയമസഭയിലും തുളുവില്‍ ചോദ്യങ്ങള്‍ ചോദിക്കാനും, തുളുവിലെ സിവില്‍ സര്‍വീസസ് പരീക്ഷ പോലുള്ള അഖിലേന്ത്യാ മത്സര പരീക്ഷകള്‍ എഴുതാന്‍ സാധിക്കുമെന്നു എം.പി.വിശദമാക്കി. വര്ഷങ്ങളായി കേരളത്തിലെയും, കര്‍ണാടകത്തിലെയും തുളു ഭാഷ സംസാരിക്കുന്നവരുടെ ആവിശ്യമാണ് പാര്‍ലിമെന്റില്‍ എം.പി. ഉന്നയിച്ചത്. യുനെസ്‌കോ 2018 ല്‍ ചൈനയിലെ ചാങ്ഷയില്‍ നടത്തിയ യുയുലു വിളംബരത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിച്ചു കൊണ്ടായിരുന്നു എം.പി. തുളു ഭാഷയ്ക്ക് വേണ്ടി ശൂന്യ വേളയില്‍ സംസാരിച്ചത്. 




Post a Comment

0 Comments

Top Post Ad

Below Post Ad