ദുബൈ (www.evisionnews.co): ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി 21-ാം വാര്‍ഷികാഘോഷ പരിപാടികള്‍ ജനുവരി അവസാന വാരം ദുബായില്‍ നടത്താന്‍ തീരുമാനിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി വ്യവസായ രംഗത്തും സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച മഹത് വ്യക്തികള്‍ക്ക് മര്‍ഹൂം ചെര്‍ക്കളം അബ്ദുള്ള സ്മാരക അവാര്‍ഡും മാധ്യമ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക് കെ.എം അഹമ്മദ് സ്മാരക അവാര്‍ഡും നല്‍കി ആദരിക്കും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖ വ്യക്തികള്‍ വാര്‍ഷികാഘോഷ പരിപാടിയില്‍ സംബന്ധിക്കും.
വാര്‍ഷികാഘോഷ പരിപാടിയുടെ ബ്രോഷര്‍ ദുബൈ ഫ്‌ളോറ ക്രീക്ക് ഹോട്ടലില്‍ ചേര്‍ന്ന് ചടങ്ങില്‍ വെച്ച് കേരള നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ഡോക്ടര്‍ എം.കെ മുനീര്‍ എം.എല്‍.എ, വ്യവസായ പ്രമുഖന്‍ ജോയ് പീ സാമുവലിന് നല്‍കി പ്രകാശനം ചെയ്തു. ടി.ടി ഇസ്മായില്‍, അഷ്‌റഫ് കര്‍ള, നാസര്‍ മുട്ടം, നൗഷാദ് കന്യാപ്പാടി, റാഫി പള്ളിപ്പുറം, ഷബീര്‍ കീഴൂര്‍, മഹമൂദ് പാലം, അഡ്വ. സലാം പാപ്പിനിശ്ശേരി, നാസര്‍ കോളിയടുക്കം സംബന്ധിച്ചു.
Post a Comment
0 Comments