ബോവിക്കാനം (www.evisionnews.co): കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ രജിസ്‌ട്രേഷന്‍ ബില്ല് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുളിയാര്‍ പഞ്ചായത്തിലെ മഹല്ലു ജമാഅത്ത് നിവാസികളെ പങ്കെടുപ്പിച്ച് തിങ്കളാഴ്ച വൈകിട്ട് 3.30ന് മുതലപ്പാറ മുതല്‍ ബോവിക്കാനം വരെ റാലി നടത്തും. ബോവിക്കാനം മദ്രസയില്‍ നടന്ന ആലോചന യോഗം കെ.ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
ബി.എം. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. മസൂദ് ബേവിക്കാനം സ്വാഗതം പറഞ്ഞു. മൂസ ഹാജി, എം. അബ്ദുല്ല കുഞ്ഞിഹാജി, ബി.കെ ശാഫി, ബി. അഷ്റഫ്, മന്‍സൂര്‍ മല്ലത്ത്, എ.ബി. കുട്ടിയാനം, ബിസ്മില്ല അബ്ദുല്‍ റഹിമാന്‍, ബി.എ. അഷ്‌റഫ്, ബി.അബ്ദുല്‍ ഗഫൂര്‍, സി.കെ.മുഹമ്മദ് കുഞ്ഞി ഹാജി, കോട്ടൂര്‍, സക്കീര്‍ അമ്മങ്കോട്, എം.എ. അബ്ദുല്ല, മുതലപ്പാറ മുഹമ്മദ് കുഞ്ഞി, ഹസൈനവാസ്, കബീര്‍ മുസ്ല്യാര്‍ നഗര്‍, ഷെരീഫ് മുഗു, അബ്ദുല്‍ ഖാദര്‍ കുന്നില്‍, ബി.എ.ഹമീദ്, അഷ്‌റഫ് പന്നടുക്കം, അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, ബി.കെ.മുഹമ്മദ് കുഞ്ഞി, ഹനീഫ ബോവിക്കാനം, എം. ഇബ്രാഹിം, ബി.കെ. അബൂബക്കര്‍, എം.എ. അബ്ദുല്ല പ്രസംഗിച്ചു.
Post a Comment
0 Comments