Type Here to Get Search Results !

Bottom Ad

ബോര്‍ഡുകളും കമാനങ്ങളും മണിക്കൂറുകള്‍ക്കുള്ളില്‍ മാറ്റി: കലോത്സവ പ്രചാരണ കമ്മിറ്റിക്ക് അഭിനന്ദന പ്രവാഹം

കാഞ്ഞങ്ങാട് (www.evisionnews.co): വ്യത്യസ്തമായ പ്രചാരണവുമായി കലോത്സവത്തിന് മാറ്റുകൂട്ടിയ പ്രചാരണ കമ്മിറ്റിക്ക് അഭിനന്ദന പ്രവാഹം. കലോത്സവ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ പ്രചാരണം നല്‍കി ശ്രദ്ധേയമായ പ്രചാരണ കമ്മിറ്റിയെ മന്ത്രിമാര്‍, വിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ കലക്ടര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ അഭിനന്ദിച്ചു. അതേസമയം കലോത്സവത്തിന് കൊടിയിറങ്ങിയപ്പോള്‍ തന്നെ പ്രചാരണത്തിന് വേണ്ടി സ്ഥാപിച്ച ബോര്‍ഡുകളും കമാനങ്ങളും കലോത്സവം കഴിഞ്ഞ രാത്രി തന്നെ മാറ്റിയതും പ്രത്യേക പ്രശംസ പിടിച്ചുപറ്റി. 

അറുപതു ചിത്രകലാകാരന്മാരും വാദ്യക്കാരും ചേര്‍ന്ന് കൊണ്ട് 'കൊട്ടും വരയും' എന്ന പരിപാടിയാണ് ഏറ്റവും ശ്രദ്ധേയമായത്. പള്ളിക്കര ബീച്ചില്‍ നടത്തിയ 60 ശില്പികളുടെ നേതൃത്വത്തില്‍ റിക്കോര്‍ഡ് ഭേദിച്ച മണല്‍ശില്‍പം, ആയിരങ്ങളെ ആവേശ തിമിര്‍പ്പിലാക്കിയ ഭീമന്‍ പട്ടം പറത്തല്‍ പ്രചാരണത്തിന് കൂടുതല്‍ മാറ്റുകൂട്ടി. ശിങ്കാരിമേളം, നാടന്‍പാട്ട് ബീച്ചില്‍ തടിച്ചുകൂടിയ ആളുകളെ ഏറെ ആകര്‍ഷിച്ചു. 60 വീടുകളില്‍ ' ഓര്‍മ്മ കാതല്‍' എന്ന പേരിന്‍ കലോത്സവത്തിന്റെ ഓര്‍മക്ക് വേണ്ടി മാവിന്‍തൈ നട്ടുപിടിച്ചു. വിവിധ കലാകാരന്മാര്‍ കാസര്‍കോട്ട് ടൗണില്‍ അവതരിപ്പിച്ച 'കലോത്സവ രാവ് 'ജനങ്ങളുടെ മനസിനെ കലോത്സവത്തെ സന്തോഷപൂര്‍വം സ്വീകരിക്കാന്‍ പാകപെടുത്തി. മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ യു.പി സ്‌ക്കൂളിലെ യു.പി വിഭാഗത്തിന്റെ 60 കുരുന്നുകളുടെ 'കുട്ടി കൂട്ടത്തിന്റെ കൊട്ടിപാട്ട്' ഏറ്റവും പുതുമയാര്‍ന്ന പരിപാടിയായി. 

കൂടാതെ കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ 60കലാകാരന്മാരുടെ മെഗാ പൂരക്കളി, സൈക്കിള്‍ റാലി, പ്രമോ വീഡിയോ, കലോത്സവ രാവുകള്‍ തുടങ്ങി ഒട്ടനവധി പരിപാടികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നു. ഉച്ഛഭാഷിണിയിലൂടെ നാല് ദിവസം മലയാളം, കന്നട, തുടങ്ങി ഭാഷകളില്‍ ജില്ലയിലെ മുഴുവന്‍ ഭാഗങ്ങളിലും പ്രചരണം നടത്തി. ജില്ലയിലെ ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ അടക്കമുള്ളവര്‍ പ്രചരണ കമ്മിറ്റിയുമായി സഹകരിച്ച് വ്യത്യസ്ഥ ആശയങ്ങള്‍ കൊണ്ട് സംഘടിപ്പിച്ച പരിപാടികള്‍ ശ്രദ്ധേയമായിരുന്നു. സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

കാസര്‍കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ ചെയര്‍മാനും, എ.എച്ച്.എസ്.ടി.എ സംസ്ഥാന സെക്രട്ടിയും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി അധ്യാപകനുമായ ജിജി തോമസ് കണ്‍വീനറുമായിരുന്നു. കെ.വി ബാലകൃഷ്ണന്‍, പ്രിന്‍സണ്‍ പിപി, അഷ്‌റഫ് എടനീര്‍, ഫൈസല്‍ സിപി, നാരായണന്‍ മീത്തല്‍, ബി.എന്‍ പ്രശാദ് രതീഷ് കുമാര്‍, മുഹാജിര്‍, റഫീഖ് കേളോട്ട്, സമീല്‍ അഹമ്മദ്, സി.ടി റിട്ടാസ്, നൗഷാദ് തോട്ടത്തില്‍ തുടങ്ങിയവര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കി. ആശയങ്ങള്‍ കൊണ്ടും വ്യത്യസ്ഥത കൊണ്ടും പരിപാടികള്‍ ശ്രദ്ധേയമാക്കാന്‍ ചുക്കാന്‍ പിടിച്ചത് പൊതുപ്രവര്‍ത്തകനും ചിത്രക്കാരനുമായ പബ്ലിസിറ്റി വൈസ് ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാടാണ്. 60-ാം കലോത്സവത്തിന്റെ ഏറെ പ്രചാരണ പരിപാടികളും 60 കൊണ്ട് സംഘടിപ്പിച്ചത് പ്രസംശിനിയമാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad