കുമ്പള (www.evisionnews.co): മഞ്ചേശ്വരത്ത് ഫുട്‌ബോള്‍ മത്സരം കഴിഞ്ഞുതിരിച്ചു പോകുമ്പോള്‍ കുഞ്ചത്തൂര്‍ മഹാലിംഗേശ്വരത്ത് വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി പേര് ചോദിച്ച് വിദ്യാര്‍ത്ഥികളായ ഇംതിയാസ്, കലന്തര്‍, ഇര്‍ഫാന്‍ എന്നിവരെ അക്രമച്ച ആര്‍.എസ്.എസ് ഗുണ്ടകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പതിനഞ്ചോളം വരുന്ന സംഘമാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. ഇവര്‍ സാരമായ പരിക്കുകളോടെ കുമ്പള ജില്ലാ സഹകരണ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മഞ്ചേശ്വരം കുഞ്ചത്തൂര്‍ പ്രദേശത്ത് മുമ്പുണ്ടായ വര്‍ഗീയ കലാപമുണ്ടാകാന്‍ ശ്രമിച്ചവരില്‍ ഈ അക്രമികള്‍ പങ്കുണ്ടെന്നും യൂത്ത് ലീഗ് ആരോപിച്ചു. ഇതിനെതിരെ ശക്തമായ നടപടിവേണമെന്നും അല്ലാത്തപക്ഷം വരുന്നലുകളില്‍ സമര പരിപാടിയുമായിട്ടും നിയമപരമായി യുത്ത് ലീഗ് നേരിടുമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മുഖ്താര്‍ എ, ജനറല്‍ സെക്രട്ടറി ബി.എം മുസ്തഫ അറിയിച്ചു.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്‌റഫ്, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മുഖ്താര്‍ എ, എംഎസ്എഫ് ജില്ലാ സെക്രട്ടറി സിദ്ദീഖ് മഞ്ചേശ്വരം, യുത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ഫാറൂഖ് ചെക്ക്‌പോസ്റ്റ്, ട്രഷറര്‍ റിയാസ് മൗലാന റോഡ് എന്നിവര്‍ വിദ്യാര്‍ത്ഥികളെ ഹോസ്പിറ്റലിലെത്തി സന്ദര്‍ശിച്ചു.
Post a Comment
0 Comments