Type Here to Get Search Results !

Bottom Ad

കൊല്ലത്ത് വീട്ടമ്മയെ അയല്‍വാസിയായ യുവാവ് കുത്തിക്കൊലപ്പെടുത്തി


കേരളം (www.evisionnews.co): കുണ്ടറ പെരുമ്പുഴയില്‍ വീട്ടമ്മയെ അയല്‍വാസിയായ യുവാവ് കുത്തിക്കൊലപ്പെടുത്തി. പെരുമ്പുഴ അഞ്ചുമുക്ക് സ്വദേശിനി ഷൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അനീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. അനീഷും ഷൈലയും തമ്മില്‍ മുന്‍കൂര്‍ വൈരാഗ്യം ഉണ്ടായിരുന്നതായി അനീഷ് പറഞ്ഞുവെന്ന് പോലീസ് പറയുന്നു. ഷൈലയുടെ വയറിലും മുതുകിലുമാണ് കുത്തേറ്റത്. കുത്തേറ്റ് നിലത്തുവീണ് പിടഞ്ഞ ഷൈലയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു നിന്നുംഃ കുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad