കാസര്‍കോട് (www.evisionnews.co): ഓള്‍ കേരള ഓപ്റ്റിക്കല്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.യു തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. മുസ്തഫ കാസര്‍കോട് അധ്യക്ഷത വഹിച്ചു. നിര്‍ധനരായ രോഗികള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കാനും സൗജന്യ കണ്ണട വിതരണം നടത്താനും സംഘടനാ അംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ മരണാന്തര ഫണ്ട് ജില്ലയില്‍ ഉ ആരംഭിക്കാനും ഉടന്‍ തീരുമാനിച്ചു.
സംസ്ഥാന സെക്രട്ടറി സൈമണ്‍ ഫ്രാന്‍സിസ്, ട്രഷറര്‍ കെ.എസ് രാധേകൃഷ്ണന്‍ വിഷയമവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.എസ് സച്ചൂലാല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സുരേഷ് ബാബു സ്വാഗതവും അനീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
ഓള്‍ കേരള ഓപ്റ്റിക്കല്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.യു തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍: സിറാര്‍ അബ്ദുല്ല (പ്രസി), സുരേഷ് ബാബു (വൈസ് പ്രസി), അനീഷ് കുമാര്‍ (സെക്ര), സി.എച്ച് നിസാര്‍ (ജോ. സെക്ര), സി.കെ ശംസുദ്ധീന്‍ (ട്രഷ), കെ. മുസ്തഫ (മുഖ്യരക്ഷാധികാരി), സുധീര്‍ ബാബു, ഇസ്മായില്‍ എസ്.പി (സംസ്ഥാന എക്‌സിക്യുട്ടീവ്‌സ്).
Post a Comment
0 Comments