ഹൈദരാബാദ് (www.evisionnews.co): രാജ്യത്തെ പൗരന്മാരെ വര്‍ഗീയാടിസ്ഥാനത്തില്‍ രണ്ടായി വിഭജിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ ഹൈദരാബാദ് ആള്‍ ഇന്ത്യ കെഎംസിസിയുടെയും എംഎസ്എഫ് ഹൈദരാബാദ് കമ്മിറ്റിയുടൈയും സംയുക്ത ആഭിമുഖ്യത്തില്‍ ഹൈദരാബാദില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചില്‍ മലയാളികളുള്‍പ്പടെ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു.
ടാങ്ക് ബങ്ക് ഇന്ദിരാ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ തെലങ്കാന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗനി, ഹൈദരാബാദ് എ.ഐ കെഎംസിസി ഭാരവാഹികളായ ഇര്‍ഷാദ് ഹുദവി ബെദിര, ശക്കീല്‍ കരിപ്പൂര്‍, സഫ്വാന്‍ പിടി, സാദിഖ്, ജമാല്‍ പട്ടിത്തറ ശാക്കിര്‍ ബെദിര, നിസാം പല്ലാര്‍, ശഫീഖ് അറക്കണ്ടിയില്‍, അബ്ദുല്ല മാത്തൂര്‍, ഹബീബ് കോളിയടുക്കം, എം.എസ്.എഫ് ഭാരവാഹികളായ ശമീം, മുബശ്ശിര്‍ പാഴൂര്‍, ഫര്‍ഹാന്‍, ഉവൈസ് ഹുദവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments