കാസര്‍കോട് (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ പൗരത്വ സംരക്ഷണ റാലിയില്‍ പ്രതിഷേധമിരമ്പി.
പുലിക്കുന്നില്‍ തുടങ്ങിയ പ്രകടനത്തിന് സമാപനം കുറിച്ച് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന സംഗമം സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജ,അന്‍വര്‍ മുഹ്യദ്ധീന്‍ ഹുദവി ആലുവ, നൗഫല്‍ ഹുദവി കൊടുവള്ളി, ജില്ലാ ട്രഷറര്‍ ഷറഫുദ്ധീന്‍ കുണിയ സംസാരിച്ചു.
സുഹൈര്‍ അസ്ഹരി, യൂനുസ് ഫൈസി കാക്കടവ്, സുബൈര്‍ നിസാമി, സുബൈര്‍ ദാരിമി പൊവ്വല്‍, മൊയ്തു ചെര്‍ക്കള, സിദ്ധീഖ് ബെളിഞ്ചം, ഇബ്രാഹിം അസ്ഹരി, മുഹമ്മദലി നീലേശ്വരം,സലാം ഫൈസി, പി.എച്ച് അസ്ഹരി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ജൗഹര്‍ ഉദുമ, അബ്ദുറസാഖ് അബ്റാരി,ജമാല്‍ ദാരിമി, ഖലീല്‍ ബെളിഞ്ചം, ശിഹാബ് അണങ്കൂര്‍, ലത്തീഫ് കൊല്ലമ്പാടി പ്രകടനത്തിന് നേതൃത്വം നല്‍കി
Post a Comment
0 Comments