Type Here to Get Search Results !

Bottom Ad

പൗരത്വ ഭേദഗതി ബില്ല്: ശിവസേനക്കെതിരെ പരോക്ഷ വിമര്‍ശനവുമായി രാഹുല്‍, പ്രതികരിച്ച് പ്രിയങ്കയും


ന്യൂഡല്‍ഹി (www.evisionnews.co): കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷപ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ് പൗരത്വ ഭേദഗതി ബില്‍ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. അതിനെ പിന്തുണയ്ക്കുന്നത് ആരായാലും അവര്‍ നമ്മുടെ രാജ്യത്തിന്റെ അടിത്തറയെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുകയാണെന്നും രാഹുല്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ശിവസേന പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന് പിന്നാലെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. പൗരത്വ ഭേദഗതി ബില്ലിനെതിരെ ശിവസേന അവരുടെ മുഖപത്രമായ സാമ്നയില്‍ എഴുതിയതിന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച് ശിവസേന വോട്ട് ചെയ്തത്.

പൗരത്വ ഭേദഗതി ബില്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കം മുസ്ലീങ്ങള്‍ക്കും ഇടയില്‍ ഒരു അദൃശ്യ വിഭജനത്തിന് ഇടയാക്കുമെന്നായിരുന്നു സാമ്ന എഡിറ്റോറിയലില്‍ കുറിച്ചത്. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടായിരുന്നു ശിവസേന ലോക്സഭയില്‍ നിലപാടെടുത്തത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad