വിദേശം (www.evisionnews.co): കസാഖിസ്ഥാനില്‍ 100 പേരുമായി യാത്ര തിരിച്ച വിമാനം തകര്‍ന്നുവീണു. അല്‍മാട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നൂര്‍ സുല്‍ത്താനിലേക്ക് പുറപ്പെട്ട യാത്രാവിമാനമാണ് തകര്‍ന്നത്. അപകടത്തില്‍ 14 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബെക്ക് എയര്‍ വിമാനമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22ന് തകര്‍ന്നുവീണത്.
95യാത്രക്കാരും അഞ്ചു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ ഇരുനില കെട്ടിടത്തില്‍ വിമാനം ഇടിച്ചതിനെ തുടര്‍ന്ന താഴേക്ക് തകര്‍ന്നു വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നതായി കസാഖിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഏതാനും പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് നീക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Post a Comment
0 Comments