Type Here to Get Search Results !

Bottom Ad

സംസ്ഥാന കലോത്സവം: സംഘാടനത്തില്‍ വന്‍ വീഴ്ച: ഗുരുതര ആരോപണവുമായി സിപിഎം പഞ്ചായത്ത് പ്രസിഡന്റ്


കാസര്‍കോട് (www.evisionnews.co): കാഞ്ഞങ്ങാടിന്റെ മണ്ണില്‍ കഴിഞ്ഞ ദിവസം കൊടിയിറങ്ങിയ അറുപതാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ കടുത്ത പ്രോട്ടോകോള്‍ ലംഘനമെന്ന് സി.പി.എം പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം. കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹിയുമായ വിധുബാല ബാവിക്കരയാണ് സംഘാടക സമിതി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരുടെ തുല്യപദവിയിലുള്ള മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ക്ക് കലോത്സവത്തില്‍ അമിതപ്രാധാന്യവും അധികാരവും നല്‍കുകയും ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ക്ഷണക്കത്ത് പോലും കൊടുക്കാതെ പൂര്‍ണമായി മാറ്റിനിര്‍ത്തിയത് സംഘടക സമിതിയുടെ കടുത്ത പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് വിധുബാല ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. 

സംസ്ഥാന കലോത്സവത്തിന്റെ പ്രാധാന്യവും വിജയിപ്പിക്കേണ്ടതിന്റെ ധാര്‍മികതയും കണക്കിലെടുത്താണ് ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരെ ഒരു സബ് കമ്മിറ്റിയില്‍ പോലും ഉള്‍പ്പെടുത്താതിരുന്നിട്ടും പരസ്യമായ ഒരു പ്രതിഷേധയോഗം പോലും സംഘടിപ്പിക്കാതെ മാറി നിന്നത്. സംഘാടക സമിതിയിലെ ചിലരുടെ നിക്ഷിപ്ത താത്പര്യം കണക്കിലെടുത്താണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ തഴയുന്ന സമീപനം ഉണ്ടായത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ക്ക് ഫണ്ട് നീക്കിവെക്കുന്നതും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇടപെടുന്നതും ഗ്രാമ പഞ്ചായത്തുകളാണ്. ഗ്രാമപഞ്ചായത്തിനെ പരിപാടികളില്‍ ഉള്‍പ്പെടുത്തിയില്ല എന്നത് ആ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളോടുള്ള അവഹേളനമാണ് പ്രകടമായതെന്നും അവര്‍ പറഞ്ഞു. 

അതേസമയം കലോത്സവം നടത്തിപ്പില്‍ വലിയ വീഴ്ച ഉണ്ടായതായും പരക്കെ ആരോപണമുണ്ട്. ദേശീയ പാതയോട് തൊട്ടുരുമ്മി ഒന്നാം വേദി അടക്കം സംവിധാനിച്ചത് വന്‍ ഗതാഗതക്കുരുക്കിന് വഴിയൊരുക്കിയെന്നും മറ്റു സൗകര്യങ്ങളുണ്ടായിട്ടും ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്ന ഭാഗത്ത് തന്നെ പ്രധാന വേദികള്‍ ഒരുക്കിയതും സംഘാടനത്തിലെ പാളിച്ചയായി ചൂണ്ടിക്കാട്ടുന്നുണ്ട്. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വിവി രമേശന്റെ വണ്‍മാന്‍ഷോയും വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്. തൊട്ടടുത്ത പ്രദേശങ്ങളില്‍ വലിയ സൗകര്യമുണ്ടായിട്ടും പ്രധാന വേദി കാഞ്ഞങ്ങാട്ട് തന്നെയാക്കണമെന്ന ചെയര്‍മാന്റെ വാശിയാണ് കാഞ്ഞങ്ങാട്ടെ യാത്രക്കാരെ ഗതാഗതക്കുരുക്കിലാക്കിയതെന്നാണ് ആരോപണം. 

Post a Comment

0 Comments

Top Post Ad

Below Post Ad