കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ഗവ. ഐ.ടി.ഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എട്ടാം തവണയും എം.എസ്.എഫ് കെ.എസ്.യു സഖ്യം തിളക്കമാര്‍ന്ന വിജയംനേടി. എസ്എഫ്‌ഐ എബിവിപി കൂട്ടുകെട്ട് ഉയത്തിയ വലീയ ഭീഷണിയെ മറികടന്നാണ് എംഎസ്എഫ് മുന്നണി വിജയം നേടിയത്. ചെയര്‍മാനടക്കം ആറില്‍ ആറു സീറ്റും നൂറില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ചെയര്‍മാനായി എംഎസ്എഫ് യൂണിറ്റ് പ്രസിഡന്റ്് അബ്ദുല്‍ ഖാദര്‍ അസ്പാക്കും ജനറല്‍ സെക്രട്ടറിയായി കെഎസ്‌യുവിലെ ബബീഷ് ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി എം.എ ഫര്‍സാനയും ജനറല്‍ ക്യാപ്റ്റനായി കെ.എസ് ജോബിന്‍ സണ്ണിയും ഐ.ടി.സിയായി അബ്ദുല്‍ സലാമും മാഗസിന്‍ എഡിറ്ററായി നസ്‌ലിം പാഷയും തെരഞ്ഞെടുക്കപ്പെട്ടു.
ഐ.ടി.ഐ തെരഞ്ഞെടുപ്പ് വിജയം എസ്.എഫ്.എയുടെ അക്രമ രാഷ്ട്രീയത്തിനും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിനെതിരെയുള്ള വിധിയെഴുത്താണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോടും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാലും പറഞ്ഞു. വിജയാഘോഷം നായന്മാര്‍മൂലയില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മുനീര്‍ ഹാജി കമ്പാര്‍ ഉദ്ഘാടനം ചെയ്തു.
Post a Comment
0 Comments