കാസര്‍കോട് (www.evisionnews.co): സംസ്ഥാന കലോത്സവത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച കാസര്‍കോട് മുനിസിപ്പല്‍ പരിധിയിലെ പ്രതിഭകളെ എം.എസ്.എഫ് മുനിസിപ്പല്‍ കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. ഹയര്‍ സെക്കന്ററി വിഭാഗം ദഫ്മുട്ടില്‍ എ ഗ്രേഡ് നേടിയ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീമംഗം എം.എസ്.എഫ് തളങ്കര കണ്ടത്തില്‍ ശാഖാ സെക്രട്ടറി സുമൈലിന് യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡന്റ് അജ്മല്‍ തളങ്കരയും ഇഗ്ലീഷ് പദ്യ പാരായണത്തില്‍ എ ഗ്രേഡ് നേടിയ തളങ്കര ദഖീറത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഫാത്തിമത്ത് ഷൈഖ സി.എച്ചിന് ജനറല്‍ സെക്രട്ടറി അഷ്ഫാഖ് തുരുത്തിയും ഉപഹാരം നല്‍കി.
എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് റഫീഖ് വിദ്യാനഗര്‍, ജില്ലാ കമ്മിറ്റി അംഗം സഹദ് ബാങ്കോട്, ഖലീല്‍ അബൂബക്കര്‍, ഹസൈനാര്‍, മുനിസിപ്പല്‍ ഭാരവാഹികളായ ഹബീബ് എ.എച്ച് തുരുത്തി, ഇബ്രാഹിം ഖാസിയാറകം, ജസീല്‍ തുരുത്തി, ഷറാഫത്ത് പച്ചക്കാട്, അഫ്‌സല്‍ തളങ്കര, ആഷിഫ് അലി കൊല്ലമ്പാടി സംബന്ധിച്ചു.
Post a Comment
0 Comments