Type Here to Get Search Results !

Bottom Ad

അമ്പലത്തറയില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി മകള്‍ ഗുരുതരാവസ്ഥയില്‍

കാസര്‍കോട് (www.evisionnews.co): അമ്പലത്തറയില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. കാഞ്ഞിരടുക്കത്തെ കല്യാണി (50)യാണ് ഭര്‍ത്താവ് ഗോപാലകൃഷ്ണന്റെ (60) മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ കാഞ്ഞിരടുക്കത്താണ് സംഭവം.

തടയാന്‍ ചെന്ന മകള്‍ ശരണ്യ(25)യെ തലക്കടിയേറ്റ് ഗുരുതര പരിക്കുകളോടെ മംഗ്ലൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഗോപാല കൃഷ്ണനെ അമ്പലത്തറ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച മൂന്നരയോടെ കല്യാണി കല്യോട്ട് പോയിരുന്നു. വീട്ടില്‍ തിരിച്ചെത്തി ശരണ്യയുടെ കുഞ്ഞിനെ ആസ്പത്രിയിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുകയായിരുന്നു.

ഇതിനിടെ ഗോപാലകൃഷ്ണന്‍ വീട്ടിലേക്ക് കയറി വരികയായിരുന്നു. ടിവി കണാന്‍ ഒരുങ്ങുമ്പോള്‍ ഭാര്യ വിലക്കിയിരുന്നു. ഇതില്‍ പ്രകോപിതനായ ഗോപാലകൃഷ്ണന്‍ പുറത്ത്ുനിന്ന് വിറക് കഷണം കൊണ്ടുവന്ന് തലക്കടിക്കുകയായിരുന്നു. ഇതുകണ്ട് തടയാന്‍ ചെന്ന ശരണ്യക്ക് തലക്കടിയേറ്റത്. ബഹളംകേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും കല്യാണി ബോധമറ്റനിലയിലായിരുന്നു. ഉടന്‍ മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മറ്റുമക്കള്‍: ശരത്ത്, ഉണ്ണികൃഷ്ണന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad