Type Here to Get Search Results !

Bottom Ad

ശ്രീധരന്‍ പിള്ളക്ക് സ്വീകരണം നല്‍കിയതില്‍ പ്രതിഷേധം: വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ രാജി


ആലപ്പുഴ (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭങ്ങള്‍ ശക്തപ്പെടുന്ന സാഹചര്യത്തില്‍ മിസോറം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളക്ക് സ്വീകരണം നല്‍കിയ സംഭവത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ ഭിന്നത രൂക്ഷമാകുന്നു. ശ്രീധരന്‍ പിള്ളക്ക് സ്വീകരണം കൊടുത്തതിന്റെ പേരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ നിന്ന് ചിലര്‍ രാജിവെച്ചു.

പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്ന വ്യക്തിയെ ആദരിക്കുന്നത് ശരിയായ നടപടിയല്ലെന്ന് സമിതിയിലെ ഒരുവിഭാഗം നേരത്തെ അഭിപ്രായപ്പെട്ടതായി പറയുന്നു. ഇത് വകവെക്കാതെ ശ്രീധരന്‍ പിള്ളക്ക് സ്വീകരണം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചതെന്നാണ് വിവരങ്ങള്‍. ഭാരവാഹിത്വം രാജിവെക്കുന്നതായി സാമൂഹ മാധ്യമങ്ങളിലൂടെയാണ് പലരും അറിയിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad