Type Here to Get Search Results !

Bottom Ad

പൗരത്വ നിയമഭേദഗതി അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി


ദേശീയം (www.evisionnews.co): പൗരത്വ നിയമഭേദഗതിയും എന്‍.ആര്‍.സിയും രാജസ്ഥാനില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ മുഖ്യ മന്ത്രിമാര്‍ക്കാവില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

കേന്ദ്രം പാസാക്കിയ നിയമം സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിയാലെ പറ്റുള്ളു എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. കേന്ദ്രം പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിമാര്‍ക്ക് സാധിക്കില്ലെന്നും ഇതിനെപ്പറ്റി സ്വന്തം സംസ്ഥാനങ്ങളിലെ നിയമജ്ഞരോട് ചോദിച്ചു മനസ്സിലാക്കാനും മോദി പറഞ്ഞു.

മുഖ്യമന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞ ലംഘനം നടത്താന്‍ സാധിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഉള്‍പ്പെടെ പത്തോളം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. ഇവരെ വിമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. നേരത്തെയും രാജസ്ഥാനില്‍ ഇരു നിയമങ്ങളും നടപ്പാക്കില്ലെന്ന് വ്യക്തമാക്കി ഗെഹ്ലോട്ട് രംഗത്തുവന്നിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad