ഗുവാഹത്തി (www.evisionnews.co): പ്രതിപക്ഷ പ്രതിഷേധവും ഭരണഘടനയും മാനിക്കാതെ പൗരത്വ ഭേദഗതി നിയമം പാസാക്കിയ നടപടി ബി.ജെ.പിയെ തിരിച്ചടിക്കുന്നു. നിയമം പാര്‍ലമെന്റില്‍ പാസാക്കിയതോടെ അസമില്‍ ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുകയാണ്.
അസം ഗണ പരിഷത്തുമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയുടെ പല നേതാക്കളും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാവും അസം പെട്രോകെമിക്കല്‍ ലിമിറ്റഡ് ചെയര്‍മാനുമായ ജഗദീഷ് ഭൂയന്‍ ഇന്നലെ തന്റെ പാര്‍ട്ടി അംഗത്വവും ബോര്‍ഡ് സ്ഥാനവും രാജിവെച്ചു.
നേരത്തെ അസമിലെ പ്രശസ്തന നടനും അസം സിനിമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജതിന്‍ ബോറയും രവി ശര്‍മ്മയും ബി.ജെ.പി വിട്ടിരുന്നു. 'ഞാന്‍ ഞാനായതിന് കാരണം അസം ജനതയാണ്. എനിക്ക് ലഭിച്ച സ്ഥാനവും പാര്‍ട്ടി അംഗത്വും രാജിവെക്കുകയാണ്. ജനങ്ങള്‍ക്കൊപ്പം ഞാനുമുണ്ടാകും'- ജതിന്‍ ബോറ പറഞ്ഞു.
Post a Comment
0 Comments