ന്യൂഡല്‍ഹി (www.evisionnews.co): പൗരത്വനിയമത്തിനെതിരെ വിദ്യാര്‍ത്ഥികളുടേയും വിവിധ രാഷ്ട്രീയ മുന്നണികളുടേയും മറ്റ് സംഘടനകളുടേയും നേതൃത്വത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച് ചലച്ചിത്ര താരങ്ങളും രംഗത്തെത്തി.
ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത് സുകുമാരന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോബോബന്‍, പാര്‍വതി തിരുവോത്ത്, ലിജോജോസ് പെല്ലിശ്ശേരി, റിമാ കല്ലിങ്കല്‍, ഷെയിന്‍ നിഗം തുടങ്ങിയ യുവ താരങ്ങളെല്ലാം പ്രതിഷേധത്തെ പിന്തുണച്ച് രംഗത്തെത്തി.
'വിപ്ലവം നമ്മളില്‍ നിന്നാണ് ആരംഭിക്കുന്നത്' എന്ന ക്യാപ്ഷനോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടന്‍ പൃഥ്വിരാജിന്റെ പ്രതികരണം. റൈസ് എന്ന ഹാഷ് ടാഗോടെയാണ് പൃഥ്വിരാജ് പ്രതിഷേധം രേഖപ്പെടുത്തിയത്.
Post a Comment
0 Comments