ദേശീയം (www.evisionnews.co): ചെന്നൈയില്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ എട്ടുമാസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന്റെ സീറ്റിലേക്കാണ് കുഞ്ഞ് വീണത്. കാല്‍കുത്തി വീണതിനാല്‍ കുഞ്ഞിന്റെ കാലിലെ എല്ലുകള്‍ പൊട്ടി. നിലവില്‍ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
ചെന്നൈയിലെ മിന്റ് സ്ട്രീറ്റിലാണ് സംഭവം. മയ്പാല്‍- നീലം ദമ്പതികളുടെ മകള്‍ ജിനിഷയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്റെ അമ്മയും ആന്റിയും അടുക്കളയിലായിരുന്നു. അയല്‍വാസികള്‍ വന്ന് കാര്യം പറയുമ്പോഴാണ് കുഞ്ഞ് താഴേക്ക് വീണകാര്യം അവര്‍ അറിഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു.
ബാല്‍ക്കെണിയിലേക്കു ഇഴഞ്ഞുപോയ കുഞ്ഞ് ഗ്രില്ലിന്റെ ചെറിയ വിടവിലൂടെ താഴേക്ക് വീഴുകയായിരുന്നു. ബൈക്കിന്റെ സീറ്റിലേക്കു വീണ കുഞ്ഞിനെ സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറാണ് എടുത്തത്. 20മിനിറ്റ് നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ക്ക് കുഞ്ഞിന്റെ വീട്ടുകാരെ കണ്ടെത്താന്‍ കഴിഞ്ഞത്.
Post a Comment
0 Comments