ഇടുക്കി (www.evisionnews.co): പെമ്പിളെ ഒരുമൈ നേതാവ് ഗോമതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് നടക്കുന്ന ഹര്‍ത്താലിനോടനുബന്ധിച്ചാണ് ഗോമതിയെ അറസ്റ്റ് ചെയ്തത്. ഗോമതി പുറത്തുണ്ടായാല്‍ ഹര്‍ത്താലില്‍ പ്രശ്നങ്ങളുണ്ടായേക്കമെന്ന് പറഞ്ഞാണ് ശാന്തന്‍പാറ പോലീസ് നടപടി.
ഇന്നലെ രാത്രി 11മണിയോടെ തന്നെ പൂപ്പാറയിലുള്ള ഗോമതിയുടെ വീട്ടില്‍ പോലീസ് എത്തിയിരുന്നെങ്കിലും വനിതാ പോലീസ് ഇല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ആറു മണിയോടെ വനിതാ പോലീസ് എത്തിയാണ് ഗോമതിയെ കരുതല്‍ തടങ്കലിലെടുക്കുകയായിരുന്നു.
Post a Comment
0 Comments