മുംബൈ (www.evisionnews.co): വാങ്ങാന്‍ ആളെക്കിട്ടിയില്ലെങ്കില്‍ കടക്കെണിയിലായ എയര്‍ ഇന്ത്യ ആറുമാസത്തിനുള്ളില്‍ പൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കി ഉന്നത ഉദ്യോഗസ്ഥന്‍. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കടക്കെണിയില്‍ നിന്നു രക്ഷ നേടാന്‍ ഇപ്പോള്‍ താത്കാലികമായി ഏര്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങളൊന്നും അധികകാലം മുന്നോട്ടുപോകില്ലെന്ന് അദ്ദേഹം പറഞ്ഞു.
സര്‍വീസ് നിര്‍ത്തിവെച്ച 12 ചെറു വിമാനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഫണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇവയുടെ എഞ്ചിന്‍ മാറ്റിവെച്ചാല്‍ മാത്രമേ ഇനി സര്‍വീസ് ആരംഭിക്കാനാകൂ. ഏതാണ്ട് 1,100 കോടി രൂപയാണ് ഇതിനു ചെലവു വരിക. നിലവില്‍ 60,000 കോടി രൂപയോളമാണ് പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയുടെ കടം. 2018-19 സാമ്പത്തിവര്‍ഷം 8556.35 കോടി രൂപയായിരുന്നു എയര്‍ ഇന്ത്യയുടെ നഷ്ടം.
Post a Comment
0 Comments