കാഞ്ഞങ്ങാട് (www.evisionnews.co): അജ്ഞാത യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് കുശാല്‍ നഗര്‍ റെയില്‍വേ ഗേറ്റിന് സമീപമാണ് 40വയസ് പ്രായം തോന്നിക്കുന്ന അജ്ഞാതനെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചതെന്നാണ് കരുതുന്നത്. ഹോസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.
Post a Comment
0 Comments