Type Here to Get Search Results !

Bottom Ad

'സര്‍ താങ്ങിയില്ലെങ്കിലും തൂങ്ങരുത്': പൗരത്വത്തില്‍ മുല്ലപ്പള്ളിയുടെ നിലപാടിനെ വിമര്‍ശിച്ച് സുന്നി നേതാവ്

കാസര്‍കോട് (www.evisionnews.co): പൗരത്വ ഭേദഗതിക്കെതിരെ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി തെരുവിലിറങ്ങുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. ഫേസ് ബുക്കിലൂടെയാണ് പൗരത്വ നിയമത്തിനെതിരെയുള്ള സമരത്തില്‍ മുല്ലപ്പള്ളിയുടെ നിലപാടിനെ നിശിതമായി വിമര്‍ശിച്ച് സുന്നീ നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

''വര്‍ഗീയ അജണ്ടയുമായി വരുന്നവരെ മാറ്റി നിര്‍ത്തി രാജ്യത്തെ രക്ഷിക്കാന്‍ പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും കൂട്ടായ്മകളാണ് സമരാഗ്നി പടര്‍ത്തുന്നത്. കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചെതിര്‍ത്തപ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും അത് മാതൃകയായി. എന്നാല്‍ ഡല്‍ഹിയില്‍ ഒരുമിച്ച് പ്രതിഷേധിക്കുകയും കേരളത്തില്‍ വേറിട്ട് പ്രതിഷേധിക്കണമെന്ന് മുല്ലപ്പള്ളി പറയുന്നത് ആര്‍ക്ക് വേണ്ടിയാണ്. ആര്‍ക്കാണതിന്റെ നേട്ടം. കുറച്ചുപേര്‍ വലിയൊരു മരത്തടി തോളില്‍ വെച്ച് പോകുമ്പോള്‍ കൂട്ടത്തിലോടുമ്പോള്‍ മരത്തില്‍ തൂങ്ങിനിന്നു. അപ്പോള്‍ മരത്തടിയുമായി മുന്നില്‍ നിന്നയാള്‍ വിളിച്ച് പറഞ്ഞതാണ് മുല്ലപ്പള്ളിയോട് പറയാനുള്ളത്: 'സര്‍, താങ്ങിയില്ലെങ്കിലും തൂങ്ങരുത്.- സത്താര്‍ പന്തല്ലൂര്‍ പോസ്റ്റില്‍ കുറിക്കുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad