ദേശീയം (www.evisionnews.co): ഐ.എന്‍.എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ പി. ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.105 ദിവസം തുടര്‍ച്ചയായി ജയിലില്‍ കഴിഞ്ഞതിനുശേഷമാണ് ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ചിദംബരം ഇന്ന് വൈകുന്നേരം പുറത്തിറങ്ങും.എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചിദംബരത്തിന് ജാമ്യം ലഭിച്ചത്.
രണ്ട് ലക്ഷം രൂപ ജാമ്യവും അതേ തുകയുടെ ആള്‍ജാമ്യവും നല്‍കാന്‍ പി. ചിദംബരത്തിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ അനുവാദമില്ലാതെ ചിദംബരത്തിന് വിദേശത്തേക്ക് പോകാന്‍ കഴിയില്ലെന്നും സുപ്രീം കോടതി അറിയിച്ചു. ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ ചിദംബരത്തെ ആഗസ്റ്റ് 21നാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 22നാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒക്ടോബര്‍ 16നാണ് ഇഡി അറസ്റ്റ് ചെയ്തത്.
ചിദംബരം ധനമന്ത്രിയായിരിക്കെ 2007 ല്‍ 305 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതിന് ഐഎന്‍എക്സ് മീഡിയ ഗ്രൂപ്പിന് നല്‍കിയ എഫ്‌ഐപിബി ക്ലിയറന്‍സില്‍ ക്രമക്കേട് ആരോപിച്ച് സിബിഐ 2017 മെയ് 15 ന് കേസ് രജിസ്റ്റര്‍ ചെയ്തു. അതിനുശേഷം ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്തിരുന്നു
Post a Comment
0 Comments