തിരുവനന്തപുരം (www.evisionnews.co): പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധപ്രകടനം നടത്തിയ കലാകാരന്മാര്‍ക്കെതിരെയുള്ള സംഘപരിവാര്‍ പ്രസ്താവനകളില്‍ രൂക്ഷപ്രതികരണവുമായി സംവിധായകന്‍ കമല്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ നിയമഭേദഗതിയെക്കുറിച്ചും കലാകാരന്മാര്‍ക്കെതിരെയുള്ള വിദ്വേഷപ്രചരണങ്ങളെക്കുറിച്ചുമുള്ള വിമര്‍ശനം ഉയര്‍ത്തിയത്.
'ഇപ്പോഴത്തെ പ്രശ്നം മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരനെ കാണുന്നു എന്നുള്ളതാണ്. മതത്തിന്റെ പേരിലുള്ള വേര്‍തിരിവ് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണ്. അത് നിയമമായി വന്നതിനെതിരെയാണ് മറ്റുള്ളവരെപ്പോലെ കലാകാരന്മാരും സമരം ചെയ്യുന്നത്. ' കമല്‍ പറഞ്ഞു. സംഘപരിവാറും ബി.ജെ.പിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒന്നു പറഞ്ഞു മറ്റൊന്ന് പ്രവര്‍ത്തിക്കുകയാണെന്നും കമല്‍ പറഞ്ഞു.ഞങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പറയുന്ന മേജര്‍ രവിയെ പോലുള്ളവരാണ് യഥാര്‍ത്ഥത്തില്‍ തെറ്റിദ്ധരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments