പള്ളിക്കര (www.evisionnews.co): നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം സമ്മേളനം ഡിസംബര്‍ 31ന് പള്ളിക്കരയില്‍ നടത്താന്‍ സംഘാടക സമിതി യോഗം തീരൂമാനിച്ചു. പൗരത്വ ഭേദഗതി നിയമം കൊണ്ട് വന്ന് രാജ്യത്തെ വീണ്ടും വിഭജനത്തിലേക്ക് കൊണ്ട് പോകുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പൗരവകാശ റാലിയും വൈറ്റ്ഗാര്‍ഡ് പരേഡും സംഘടിപിക്കും. പഞ്ചായത് ശാഖാ തലങ്ങളില്‍ വ്യത്യസ്ത പരിപാടികള്‍ നടത്താന്‍ കീഴ്ഘടഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
സംഘാടക സമിതി ചെയര്‍മാന്‍ ഹനീഫ കുന്നില്‍ അദ്ധ്യക്ഷ വഹിച്ചു. യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍ ഉല്‍ഘാടനം ചെയ്തു.ഹാരിസ് തൊട്ടി സ്വാഗതം പറഞ്ഞു. തൊട്ടി സാലിഹാജി, സിദ്ധീഖ് പള്ളിപ്പുഴ, റഊഫ് ബായിക്കര, അബ്ബാസ് കൊളച്ചപ്പ്, അസ്ലം കീഴൂര്‍, എം ബി ഷാനവാസ്, നാസര്‍ ചേറ്റുകുണ്ട് ,ഷഫീഖ് മയിക്കുഴി, ആബിദ് മാങ്ങാട്, അഡ്വ. ജുനൈദ്, റാഷിദ് കല്ലിങ്കാല്‍, നജീബ് പൂച്ചക്കാട്, ആഷിഖ് റഹ്മാന്‍, സിറാജ് മഠത്തില്‍, ജംഷി ചെമ്പരിക്ക, നിസാര്‍ സഫ്‌നീസ് സംബന്ധിച്ചു.
Post a Comment
0 Comments