ദേശീയം (www.evisionnews.co): 2020 മുതല്‍ ആന്‍ഡ്രോയിഡ്, ഐഓഎസ്, വിന്‍ഡോസ് ഓഎസുകളുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. 2019 അവസാനിക്കുന്നതോടെ എല്ലാ വിന്‍ഡോസ് ഫോണുകളില്‍ നിന്നും കൂടാതെ ചില ഐഫോണുകളില്‍ നിന്നും ആന്‍ഡ്രോയിഡ് ഫോണുകളിലും വാട്സാപ്പ് ലഭ്യമാവില്ല. ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലാണ് വാട്സാപ്പ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജനുവരി മുതല്‍ നോക്കിയ ലൂമിയ ഫോണ്‍ ഉള്‍പ്പെടെയുള്ള വിന്‍ഡോസ് ഫോണുകളിലാണ് വാട്സാപ്പ് സേവനം അവസാനിപ്പിക്കുക. 2020 ഫെബ്രുവരി ഒന്ന് മുതല്‍ ആന്‍ഡ്രോയിഡ് 2.3.7നും അതിന് മുമ്പുള്ള പതിപ്പുകളിലും ഐഓഎസ് 7നിലും അതിന് മുമ്പുമുള്ള പഴയ പതിപ്പുകളിലും വാട്സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. പുതിയ വാട്സാപ്പ് ആപ്പുകള്‍ക്ക് ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ലഭ്യമല്ലാത്തതാണ് ആ ഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കാരണം.
Post a Comment
0 Comments