(www.evisionnews.co) പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഇന്റര്‍നെറ്റ് സേവനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാനത്തിന്റെ ഗാസിയാബാദ്, മീററ്റ്, കാണ്‍പൂര്‍,മധുര, അലിഗഡ്, ആഗ്ര, മധുര തുടങ്ങി 12 ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനം നിര്‍ത്തി വെച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് സാക്ഷ്യം വഹിച്ചിട്ടും സംസ്ഥാന തലസ്ഥാനമായ ലഖ്നൗവില്‍ അത്തരമൊരു നടപടിയൊന്നും എടുത്തില്ല. ഇതുകൂടാതെ സംഘര്‍ഷ പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ജാമിയ വിദ്യാര്‍ത്ഥികളുടെ ഉപരോധസമരത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സീലംപൂര്‍, ജഫ്രാബാദ്, ചാണക്യ പുരിയിലെ യുപിഭവന്‍ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ പ്രഖാപിച്ചത്. വെള്ളിയാഴ്ച്ച നമസ്‌കാരം കണക്കിലെടുത്ത് ജമാ മസ്ജിദിനു ചുറ്റും സുരക്ഷ കൂട്ടിയിട്ടുണ്ട്
ഉത്തര്‍പ്രദേശിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജാമിയ വിദ്യാര്‍ത്ഥികള്‍ ദില്ലി ചാണക്യപുരിയിലെ യുപി ഭവന്‍ ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്കാണ് ഉപരോധിക്കുക. ഉപരോധത്തിന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സമരത്തിന് പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ സമരം നടത്തുമെന്നാണ് വിദ്യാര്‍ത്ഥികള്‍ അറിയിക്കുന്നത്. നേരത്തെ പൊലീസ് വിലക്ക് ലംഘിച്ച് വിദ്യാര്‍ത്ഥികള്‍ ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
Post a Comment
0 Comments