Type Here to Get Search Results !

Bottom Ad

ശക്തമായ മഴ: തമിഴ്‌നാട്ടില്‍ വീടുകള്‍ക്ക് മേല്‍ മതില്‍ തകര്‍ന്നുവീണ് 15 മരണം


ദേശീയം (www.evisionnews.co): കനത്ത മഴയെ തുടര്‍ന്ന് കോയമ്പത്തൂര്‍ ജില്ലയിലെ മേട്ടുപാളയം കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപമുള്ള നാദൂര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച മൂന്ന് വീടുകക്ക് മേല്‍ മതില്‍ തകര്‍ന്നു വീണ് 15 പേര്‍ മരിച്ചു. അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.

മരിച്ചവരില്‍ 10 സ്ത്രീകളും മൂന്ന് പുരുഷന്മാരും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഹരിസുധ (16), ശിവകാമി (45), ഒവിയമ്മല്‍ (50), നതിയ (30), വൈദേഗി (20), തിലഗ്വതി (50), അരുകാനി (55), രുകുമാനി (40), നിവേത (18) , ചിന്നമല്‍ (70); ഗുരു (45), രാംനാഥ് (20), ആനന്ദ് കുമാര്‍ (40); അക്ഷയ (7), ലോഗുരം (7).

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്്. പന്ത്രണ്ട് മൃതദേഹങ്ങള്‍ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്ത് മേട്ടുപാളയത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ബാക്കി മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കനത്ത മഴയാണ് തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും പെയ്യുന്നത്. ഇത് കണക്കിലെടുത്ത് സംസ്ഥാനത്തൊട്ടാകെയുള്ള ജില്ലാ കളക്ടര്‍മാര്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് തഞ്ചാവൂര്‍ ജില്ലയിലെ മേലത്തൂര്‍ ഗ്രാമത്തില്‍ മതില്‍ ഇടിഞ്ഞ് 70- കാരന്‍ മരിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടിലുടനീളം കൂടുതല്‍ മഴ ലഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad