മംഗളൂരു (www.evisionnews.co): വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍പ്പന നടത്താന്‍ കൊണ്ടുവന്ന കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശിയടക്കം നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ രണ്ടു പേര്‍ മംഗളൂരു ബജല്‍ ക്രോസിന് സമീപത്തും മഞ്ചേശ്വരം സ്വദേശി അടക്കമുള്ളവരെ നെഹ്റു മൈതാനത്തിനടുത്താണ് സിറ്റി ക്രൈംബ്രാഞ്ച് പിടികൂടിയത്. മൈസൂര്‍ ജയപുര ബിരിഹുണ്ടിയിലെ ശിവകുമാര്‍ (26), മൈസൂര്‍ കെര്‍ഗള്ളിയിലെ എസ്. കുമാര്‍ (23) എന്നിവര്‍ ബജല്‍ക്രോസിന് സമീപത്താണ് പിടിയിലായത്. ഇവരില്‍ നിന്ന് 240 ഗ്രാം കഞ്ചാവ് പിടികൂടി.
നെഹ്‌റു മൈതാനത്തിനടുത്ത് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ദേര്‍ളക്കട്ടയിലെ മുഹമ്മദ് ഹനീഫ് (32), മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഷഫീഖ് (29) എന്നിവരേയും പൊലീസ് പിടികൂടുകയായിരുന്നു. 21,000 രൂപ വിലമതിക്കുന്ന 525ഗ്രാം കഞ്ചാവും രണ്ടു സെല്‍ഫോണുകളും രണ്ടായിരം രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. മംഗളുരു, കൊണാജെ, സിറ്റി നോര്‍ത്ത്, സൗത്ത് പൊലീസ് സ്റ്റേഷനുകളില്‍ മുഹമ്മദ് ഹനീഫിനെതിരെ കഞ്ചാവ് കേസ് നിലവിലുണ്ട്.
Post a Comment
0 Comments