കുമ്പള (www.evisionnews.co): കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീട് തകര്‍ന്നു. കര്‍ണ്ണാടക പോലീസ് റിട്ട. എസ്ഐ സൂരംബയല്‍ ജി.കെ നഗറിലെ ചന്ദ്രശേഖരന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. വീടിന്റെ വാട്ടര്‍ ടാങ്കിനാണ് ഇടിമിന്നലേറ്റത്. സിന്തറ്റിക്ക് വാട്ടര്‍ ടാങ്ക് വെച്ചിരുന്ന ഭാഗത്തെ കോണ്‍ക്രീറ്റ് തകര്‍ന്നു. വീടിന്റെ അടുക്കളഭാഗത്തെ ചുവരുകള്‍ക്ക് വിള്ളല്‍ വീഴുകയും ഇലക്ട്രിക്ക് വയറുകള്‍ കത്തി പൊട്ടിതെറിക്കുകയും ചെയ്തു. പതിനായിരത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Post a Comment
0 Comments