കാസര്‍കോട് (www.evisionnews.co): മൂന്നുദിവസം മുമ്പ് കാണാതായയാളുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ചൗക്കി കുന്നില്‍ നീര്‍ച്ചാലിലെ ബാബുവിന്റെ മകന്‍ കുമാരന്റെ (45) മൃതദേഹമാണ് ചൗക്കി കെ.കെ പുറത്തെ കിണറ്റില്‍ തിങ്കളാഴ്ച്ച വൈകിട്ടോടെ കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്റെ സഹായത്തോടെ മൃതദ്ദേഹം പുറത്തെടുത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുമാരനെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.
Post a Comment
0 Comments