Type Here to Get Search Results !

Bottom Ad

ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് അക്കാദമിയില്‍ ആണ്ടുനേര്‍ച്ചയും മതപ്രഭാഷണവും 29മുതല്‍


കാസര്‍കോട് (www.evisionnews.co): കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ബദിയടുക്കയില്‍ കണ്ണിയത്ത് ഉസ്താദ് ആണ്ടുനേര്‍ച്ചയും മതപ്രഭാഷണ പരമ്പരയും നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന് തിയതികളില്‍ നടക്കും. പ്രസംഗവേദിയിലെ മൂന്ന് അതുല്യ പ്രതിഭകളാണ് ഇത്തവണ മതപ്രഭാഷണത്തിനെത്തുന്നത്. 29ന് ആരംഭിക്കുന്ന മതപ്രഭാഷണ പരമ്പരക്ക് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ ഔപചാരികത കുറിക്കും. അന്നേ ദിവസം രാത്രി ഏഴ് മണിക്ക് പ്രമുഖപ്രഭാഷകനും യുവപണ്ഡിതനുമായ സിംസാറുല്‍ ഹഖ് ഹുദവി അബുദാബി മുഖ്യഭാഷണം നടത്തും.

30ന് രാവിലെ 9.30ന് നടക്കുന്ന കുടുംബ സംഗമത്തില്‍ ഷമീര്‍ ദാരിമി കൊല്ലം പ്രഭാഷണം നടത്തും. ഉച്ചക്ക് ഒരു മണിക്ക് സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട, മജ്‌ലിസുന്നൂര്‍ ആത്മീയ സദസിന് നേതൃത്വം വഹിക്കും. രാത്രി 7 മണിക്കാണ് സിറാജുദ്ദീന്‍ അല്‍ ഖാസിമി പത്തനാപുരത്തിന്റെ പ്രൗഡപ്രഭാഷണം. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുംകൈയാണ് രണ്ടാം ദിവസത്തെ പ്രഭാഷണ സംഗമം ഉദ്ഘാടനം ചെയ്യുന്നത്. 

ഡിസംബര്‍ ഒന്ന് സമാപന സംഗമത്തിന് ഔപചാരികത കുറിക്കുന്നത് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാടാണ്. 

സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ഖലീല്‍ ഹുദവി അല്‍ മാലികി കല്ലായം പ്രഭാഷണം നടത്തുന്ന വേദിയില്‍ ഹാഫിള് അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യപ്രഭാഷണം നടത്തും. സദാത്തീങ്ങള്‍, മതപണ്ഡിതന്‍മാര്‍, സൂഫിവര്യന്മാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ നേതാക്കള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലെ ഉന്നത വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന മഹാസംഗമത്തിന്റെ വിജയത്തിന് വേണ്ടി കണ്ണിയത്ത് അക്കാദമി ദുബൈ ചാപ്റ്റര്‍ അഞ്ചു ദിവസങ്ങളിലും കാസര്‍കോട്ടെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad