കാസര്‍കോട് (www.evisionnews.co): അറുപതാമത് കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം ഇരിയണ്ണി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 8, 11 തിയതികളില്‍ സ്റ്റേജ് ഇതര മത്സരങ്ങളും 13, 14, 15 തിയതികളില്‍ സ്റ്റേജ് മത്സരങ്ങളും നടക്കും.
ആകെ 312 ഇനങ്ങളിലായി ആറായിരത്തിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. 12 സ്റ്റേജുകളിലായാണ് മത്സരങ്ങള്‍ നടക്കുക. ജനറല്‍ വിഭാഗം 239 മത്സര ഇനങ്ങളാണുള്ളത്. സംസ്‌കൃതോത്സവം 38 ഇനങ്ങള്‍, അറബിക് കലോത്സവം 32 ഇനങ്ങള്‍, കന്നട മൂന്ന്. യു.പി വിഭാഗം 1300, ഹൈസ്‌കൂള്‍ വിഭാഗം 3100, ഹയര്‍ സെക്കന്ററി, വിഎച്ച്എസ്ഇ വിഭാഗം 3000. കൂടാതെ അപ്പീല്‍ വഴി എത്തുന്നത് മത്സരാര്‍ത്ഥികളും ഉണ്ടാകും.
13ന് വൈകിട്ട് നാലുമണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജിസി ബഷീര്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു മുഖ്യാതിഥിയാകും.
സമാപന സമ്മേളനം നവംബര്‍ 15ന് വൈകിട്ട് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എം.സി. ഖമറുദ്ദീന്‍, എം. രാജഗോപാലന്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി പുഷ്പ, സജീവന്‍ മടപറമ്പത്ത്, കെ.ഒ രാജീവന്‍, ശോഭ പായോളം, എന്‍.പി രാജേഷ്, വി.വി ഗോപാലന്‍, പി.കെ നാരായണന്‍, ഹെഡ്മാസ്റ്റര്‍ പി. ബാബു, പി. സുജീന്ദ്രനാഥ് പങ്കെടുത്തു
Post a Comment
0 Comments