Type Here to Get Search Results !

Bottom Ad

തായലങ്ങാടിയില്‍ തയ്യല്‍ കടയില്‍ കവര്‍ച്ച: 45,000രൂപയുടെ നഷ്ടം


കാസര്‍കോട് (www.evisionnews.co): തായലങ്ങാടിയില്‍ തയ്യല്‍ കടയില്‍ കവര്‍ച്ച. തായലങ്ങാടി ക്ലോക്ക് ടവറിന് സമീപത്തെ ഷാഹിദ ഹമീദിന്റെ വസ്ത്രക്കടയിലാണ് കവര്‍ച്ച നടന്നത്. തയ്യല്‍ മെഷീനും വസ്ത്രങ്ങളുമടക്കം മോഷണംപോയി. 45,000രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പും ഇതേ കടയില്‍ മോഷണം നടന്നിരുന്നു. സമീപത്തുള്ള ഹോട്ടലിന്റെയും വാതില്‍ വില്‍ക്കുന്ന കടയുടെയും ഓടിളക്കി മോഷണ ശ്രമം നടന്നിരുന്നു. 




Post a Comment

0 Comments

Top Post Ad

Below Post Ad