കാഞ്ഞങ്ങാട് (www.evisionnews.co): അണിചേരാം ആത്മവിനായി സംഘടിക്കാം സമൂഹത്തിനായി എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി ആചരിച്ചുവരുന്ന ദ്വൈമാസ ക്യാമ്പയിനിന്റെ ഭാഗമായിട്ടുള്ള ടോപ്പ് അപ്പ് ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. മൂല്യബോധമുള്ള സമൂഹത്തിന്റെ സൃഷ്ടിപ്പിലും സമൂഹത്തില്‍ സ്നേഹവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്നതില്‍ എസ്വൈഎസ്വഹിച്ചപങ്ക് നിസ്തുലമാണെന്ന്അദ്ദേഹം പറഞ്ഞു.
പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ സാലൂദ് നിസാമി, സി.കെ.കെ മാണിയൂര്‍, എം. മൊയ്തു മൗലവി, ഇ.പി ഹംസത്തു സഅദി, അഷ്റഫ് മിസ്ബാഹി, അസീസ് അഷ്റഫി, ഷരീഫ് ഹാജി പടന്ന, യു. സഅദ് ഹാജി, എസ്.പി സ്വലാഹുദ്ധീന്‍, ഹംസ ഹാജി, മൊയ്തീന് കുഞ്ഞി മൗലവി, ഹാരിസ് ദാരിമി ബെദിര, ബഷീര്‍ വെള്ളിക്കോത്ത്, അബ്ദുല്‍ റഹിമാന്‍ ഹാജി, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, എം.എ ഖലീല്‍, ബദ്റുദ്ധീന്‍ ചെങ്കള, ഹാഷിം ദാരിമി പള്ളങ്കോട്, മുഹമ്മദ് കുഞ്ഞി പടന്ന, കെ.ബി കുട്ടി ഹാജി പ്രസംഗിച്ചു.
Post a Comment
0 Comments