കുമ്പഡാജെ (www.evisionnews.co): മുസ്ലിം യൂത്ത് ലീഗ് കുമ്പഡാജെ പഞ്ചായത്ത് കൗണ്‍സില്‍ യോഗം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം അബൂബക്കര്‍ മാര്‍പനടുക്ക ഉദ്ഘടനം ചെയ്തു. ഫാറൂഖ് കുമ്പഡാജെ അധ്യക്ഷത വഹിച്ചു. അലി തുപ്പക്കല്‍, അബു ഹാപ്പി,നൂറുദ്ധീന്‍ ബെളിഞ്ച, മജീദ് ചക്കുടല്‍, ബി.ടി അബ്ദുള്ള കുഞ്ഞി, എസ്. മുഹമ്മദ്, അബ്ദുല്‍ കാദര്‍ ഹാപ്പി പ്രസംഗിച്ചു. ഹമീദലി മാവിനകട്ട സ്വാഗതവും ശിഹാബ് പഴയപുര നന്ദിയും പറഞ്ഞു. മണ്ഡലം സെക്രട്ടറി ബഷീര്‍ ഫ്രണ്ട്‌സ് കൗണ്‍സില്‍ നിയന്ത്രിച്ചു.
ഭാരവാഹികള്‍: ഹമീദലി മാവിനകട്ട (പ്രസി), ഫാറൂഖ് ഉജംത്തൊടി, ഷാഫി ഏത്തടുക്ക (വൈസ് പ്രസി), ശിഹാബ് അന്നടുക്ക (ജന. സെക്ര), സുഹൈല്‍ ഹുദവി, മുഹമ്മദ് കുദിങ്കില (ജോ. സെക്ര), മുജീബ് കുമ്പഡാജെ (ട്രഷ).
Post a Comment
0 Comments