ഹൊസങ്കടി (www.evisionnews.co): ബദിയടുക്ക സ്വദേശി സിറാജുദ്ദീന് ഹൊസങ്കടിയില്‍ കാറില്‍ വച്ച് വെടിയേറ്റ സംഭവത്തില്‍ ഒരാളെ കൂടി മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ബജങ്കളയിലെ മുഹമ്മദ് ഷാക്കിറി (24)നെയാണ് എസ്.ഐ എ. ബാലചന്ദ്രനും സംഘവും അറസ്റ്റു ചെയ്തത്. മറ്റൊരു പ്രതി അബ്ദുല്‍ റഹ്്മാന്‍ ഒരാഴ്ചമുമ്പ് കോടതിയില്‍ കീഴടങ്ങിയിരുന്നു. തോക്ക് കൈമാറാന്‍ അബ്ദുല്‍ റഹ്്മാന്റെ കൂടെ എത്തിയതായിരുന്നു ഷാക്കിര്‍. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് ഷാക്കിറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ മിയാപദവ് അടുക്കത്ത് ഗുരിയിലെ അബ്ദുല്‍ റഹ്്മാന്‍ നേരത്തെ കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സുപ്രധാന വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ആന്ധ്രയില്‍ നിന്നാണ് തോക്ക് വാങ്ങിയതെന്നും ചോദ്യം ചെയ്യലില്‍ അബ്ദുല്‍ റഹ്മാന്‍ മൊഴി നല്‍കിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് അബ്ദുല്‍ റഹ്മാന്റെ വീട്ടില്‍ നിന്ന് 35ല്‍പരം തോക്കിന്‍ തിരകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു.
Post a Comment
0 Comments