കേരളം (www.evisionnews.co): കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തിരിമറിയില്‍ നടപടി സ്വീകരിക്കാന്‍ വൈസ് ചാന്‍സലറുടെ നിര്‍ദേശം. മോഡറേഷന്റെ മറവില്‍ നല്‍കിയ അധികം മാര്‍ക്ക് റദ്ദാക്കാന്‍ വൈസ് ചാന്‍സിലര്‍ നിര്‍ദേശിച്ചു. മോഡറേഷന്റെ മറവില്‍ അധികമാര്‍ക്ക് കിട്ടിയവരുടെ മാര്‍ക്ക് ലിസ്റ്റും റദ്ദാക്കും. സോഫ്റ്റ് കമ്പ്യൂട്ടര്‍ വിദഗ്ധര്‍ ഇന്ന് പരിശോധന നടത്തും.
ഇതിനിടെ, കേരള സര്‍വലാശാലയില്‍ 12 പരീക്ഷകളില്‍ മോഡറേഷന്‍ തട്ടിപ്പ് നടന്നെന്ന നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു. ഒരേ പരീക്ഷയുടെ മോഡറേഷന്‍ നിരവധി തവണ തിരുത്തിയതായും കണ്ടെത്തി. മോഡറേഷന്‍ തട്ടിപ്പില്‍ സര്‍വകലാശാല മൂന്നംഗ സമിതി നാളെ അന്വേഷണം തുടങ്ങും. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും ഉടന്‍ ആരംഭിക്കും.
കേരള സര്‍വ്വകലാശാല മോഡറേഷന്‍ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് രജിസ്ട്രാര്‍ ഇന്നലെയാണ് ഡിജിപിക്ക് കത്ത് നല്‍കിയത്. ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ മഹാദേവന്‍ പിള്ള പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാര്‍ ഡിജിപിക്ക് കത്ത് നല്‍കിയത്. മാര്‍ക്ക് ദാനത്തില്‍ സര്‍വകലാശാലക്കെതിരെ ആരോപണം ശക്തമായ സാഹചര്യത്തിലാണ് പോലീസ് അന്വേഷണത്തിന് സര്‍ക്കാര്‍ തയാറായത്.
Post a Comment
0 Comments