കാസര്‍കോട് (www.evisionnews.co): മലപ്പുറം താനൂരില്‍ സി.പി.എം പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ കുടുംബത്തെ സഹായിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ഇസ്ഹാഖ് കുടുംബ സഹായ നിധിയിലേക്ക് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒന്‍പത് ലക്ഷത്തി ആയിരത്തി നാനൂറ് രൂപ (901400) സമാഹരിച്ച് നല്‍കി.
കഴിഞ്ഞ വെള്ളിയാഴ്ച്ച ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്. കാസര്‍കോട് മണ്ഡലം 252685,കാഞ്ഞങ്ങാട് 186096,ഉദുമ 179100,തൃക്കരിപ്പൂര്‍ 177538,മഞ്ചേശ്വരം 105981 എന്നിങ്ങനെയാണ് ഫണ്ട് സമാഹരിച്ചത്. മലപ്പുറത്ത് നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് എന്നിവര്‍ തുക സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എം.എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം സംബന്ധിച്ചു.
Post a Comment
0 Comments