കൊല്ലം (www.evisionnews.co): ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ യുവാവിനെ ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തിയ സംഭവത്തില്‍ പൊലീസുകാരനെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തി ക്രിമിനല്‍ കേസെടുത്തു. കണ്‍ട്രോള്‍ റൂം വെഹിക്കിള്‍ സംഘാംഗവും കടയ്ക്കല്‍ സ്റ്റേഷന്‍ സിവില്‍ പൊലീസ് ഓഫീസറുമായ ചന്ദ്ര മോഹനെതിരെയാണ് കേസെടുത്തത്. അപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന സിദ്ദീഖിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും ഓഫീസറെ അറസ്റ്റു ചെയ്യുകയെന്ന് റൂറല്‍ എസ്.പി വ്യക്തമാക്കി.
ഐ.പി.സി 336, 337 എന്നീ വകുപ്പുകളാണ് പൊലീസുകാരനെതിരെ ചുമത്തിയത്. മറ്റുള്ള വ്യക്തികളുടെ സുരക്ഷ കണക്കിലെടുക്കാതെ ചെയ്യുന്ന പ്രവൃത്തിമൂലം അപകടമുണ്ടായാല്‍ ചുമത്തുന്ന വകുപ്പുകളാണിവ. പൊലീസുകാരനെതിരെ ചുമത്തിയ വകുപ്പുകളില്‍ ഐ.പി.സി 336 ന് പരമാവധി മൂന്നുമാസം തടവും 250 രൂപ പിഴയോ രണ്ടു കൂടിയോ ആണ് ഉള്ള ശിക്ഷയും ഐ.പി.സി 337 പ്രകാരം ആറുമാസം തടവും 500രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ.
Post a Comment
0 Comments