ബന്തിയോട്: (www.evisionnews.co) സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ആരിക്കാടി കുന്നിലിലെ അബൂബക്കര്‍- ദൈന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷരീഫ് (34)ആണ് മരിച്ചത്. ബന്തിയോട് അടുക്കത്ത് ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. ഷരീഫും ബന്ധു മുനീറയും സഞ്ചരിച്ച സ്‌കൂട്ടറില്‍ അടുക്കം ഒളയം റോഡില്‍ എതിരെ വരികയായിരുന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷരീഫിന്റെ ഉടന്‍ മംഗളൂരുവിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. മുനീറ പരിക്കുകളോടെ ചികിത്സയിലാണ്. ഭാര്യ താഹിറയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം. ഒരു മാസം മുമ്പാണ് ഷരീഫ് ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയത്. മക്കള്‍: ഷാനി, അബൂബക്കര്‍ സിദ്ദീഖ്, മുഹമ്മദ് ഹാദി. സഹോദരങ്ങള്‍: ബഷീര്‍, ഇര്‍ഷാദ്, ജലീല്‍.
Post a Comment
0 Comments