ഉദുമ (www.evisionnews,co): നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയവുമായി ഡിസംബര്‍ 10, 11ന് പള്ളിക്കരയില്‍ നടക്കുന്ന യൂത്ത് ലീഗ് ഉദുമ മണ്ഡലം സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് മീറ്റ് നടത്തി. പഞ്ചായത്ത് ക്യാപ്റ്റനായി ടിപ്പു ഹസന്‍ കീഴൂരിനെയും വൈസ് ക്യാപ്റ്റന്മാരായി നവാസ് ചെമ്പിരിക്ക, റാഷിദ് മാലു ദേളി എന്നിവരെയും തെരഞ്ഞെടുത്തു.
പ്രസിഡന്റ് ടി.ഡി ഹസന്‍ ബസരി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി നഷാത്ത് പരവനടുക്കം സ്വാഗതം പറഞ്ഞു. മണ്ഡലം ക്യാപ്റ്റന്‍ ആഷിഖ് റഹ്മാന്‍ ഉപഹാരം നല്‍കി. കോര്‍ഡിനേറ്റര്‍ ജംഷി ചെമ്പിരിക്ക, സി.കെ അഷ്‌റഫ്, ടിപ്പു ഹസന്‍, നവാസ് ചെമ്പിരിക്ക, റാഷിദ് മാലു ദേളി, ഖാദര്‍ മിര്‍ഷാദ് കീഴൂര്‍, സലാം, ഫഖ്‌റുദ്ധീന്‍, ഷഫീഖ്, അബ്ബാസലി, യൂസുഫ് സംബന്ധിച്ചു.
Post a Comment
0 Comments