അബുദാബി (www.evisionnews.co): യുവതലമുറയെ നശിപ്പികുന്ന ലഹരി മാഫിയക്കെതിരെ ഐക്യപ്പെട്ട് ലഹരി മുക്ത തളങ്കരയ്ക്ക് വേണ്ടി ശബ്ദിക്കണമെന്ന് അബുദാബി തളങ്കര മുസ്ലിം ജമാഅത്ത് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് ടി.എസ്.എ ഗഫൂര്‍ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.എം അബദുല്ല സ്വാഗതം പറഞ്ഞു.
നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ജമാഅത്തിന്റെ സ്ഥാപക മെമ്പര്‍മാരായ ടിഎസ്എ ഗഫൂര്‍ ഹാജി, മൊയ്തീന്‍ കുഞ്ഞി പള്ളിക്കാല്‍ എന്നിവര്‍ക്ക് യാത്രയപ്പ് നല്‍കി. ജമാഅത്തിന്റെ മൊമെന്റോ ഗള്‍ഫ് റിട്ടേണ്‍സ് ജമാഅത്ത് പ്രസിഡന്റ് ആദൂര്‍ അബ്ദുല്ല ഹാജി, ഗഫൂര്‍ ഹാജിക്കും ഡോ. മൊയ്തീന്‍ മൊയ്തീന്‍ കുഞ്ഞി പള്ളിക്കലിനും സമ്മാനിച്ചു. അദൂര്‍ അബ്ദുല്ല ഹാജി, മൊയ്തീന്‍ പള്ളിക്കാല്‍, ഗഫൂര്‍ ഹാജി, ബശിര്‍ പടിഞ്ഞാര്‍, അഡ്വ: മുഹമ്മദലി, ഷരീഫ് കോളിയാട്, ഹബീബ് കൊട്ട, സഫ്വാന്‍ കെ.എസ്, ഷാസ് മുന്‍സി, സിയാദ് തെരുവത്ത് സംസാരിച്ചു.
ഭാരവാഹികള്‍: ഡോ. മൊയ്തീന്‍ (പ്രസി), അഡ്വ. മുഹമ്മദലി, ഹബീബ് കൊട്ട, ഹനീഫ് അബുബക്കര്‍, റയീസ് കണ്ടത്തില്‍ (വൈസ്. പ്രസി), എന്‍.എം അബദുല്ല (ജന സെക്ര), സിയാദ് തെരുവത്ത്, ബദ്‌റുദ്ദീന്‍ ഹൊന്നമൂല, യൂനസ്, ഷാസ് മന്‍സിദ് (സെക്ര), അബ്ദുല്‍ ഖാദര്‍ (ട്രഷ), സഫ്‌വാന്‍ കെ.എസ് (ഓഡിറ്റര്‍), മുഹമ്മദ് ബാഷാ, ഹസന്‍ ഖത്തര്‍ ഹാജി, ഇംതിയാസ്, ഫൈസല്‍ ഇബ്രാഹിം, സഫ്വാന്‍ ടി.എച്ച്, സാബിര്‍ സലിം , റിയാസ് ചെമ്മീന്‍ (പ്രവര്‍ത്തക സമിതിയംഗങ്ങള്‍).
Post a Comment
0 Comments