(www.evisionnews.co) മണ്ഡലകാലത്ത് തന്നെ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് ബിന്ദു അമ്മിണി. ഇതിന് പൊലീസ് സംരക്ഷണം തേടി കമീഷണറുടെ ഓഫീസില്‍ പോകും. പോലീസ് സുരക്ഷ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബിന്ദു പറഞ്ഞു.
യുവതികളെ ശബരിമലയില്‍ കയറ്റാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കമീഷണര്‍ ഓഫീസിന് മുന്നില്‍ വെച്ച് തന്റെ മുഖത്തേക്ക് മുളക് സ്‌പ്രേ ചെയ്തയാള്‍ക്കെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയത്. പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയില്ല. ഇതിന് പിറകില്‍ പോലീസിന്റെ ഗൂഡാലോചനയുണ്ടെന്ന്? സംശയിക്കുന്നു. സ്ത്രീകളെ തടയുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവരെ അറസ്റ്റു ചെയ്തു നീക്കുകയാണ് പോലീസ് ചെയ്യേണ്ടതെന്നും ബിന്ദു അമ്മിണി പറഞ്ഞു.
Post a Comment
0 Comments