കാസര്‍കോട് (www.evisionnews.co): ജനകീയ പ്രശ്‌നങ്ങളുന്നയിച്ച് സര്‍ക്കാരിനെതിരെ കലക്ട്രേറ്റ് മാര്‍ച്ച് നടത്താന്‍ യു.ഡി.എഫ് ജില്ലാ ഏകോപന സമിതി അംഗങ്ങളുടെയും നിയോജക മണ്ഡലം ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍ എന്നിവരുടെയും യോഗം തീരുമാനിച്ചു. വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കി പ്രതികള്‍ക്ക് ശക്തമായ ശിക്ഷ ഉറപ്പുവരുത്തുക, ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി ഷഹല മരണപ്പെട്ട സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, പൊള്ളയായ വാഗ്ദാനങ്ങള്‍ മതിയാക്കി സ്‌കൂളുകളുടെയും വിദ്യാര്‍ത്ഥികളുടെയും സുരക്ഷ ഉറപ്പുവരുത്തുക, പ്രതിപക്ഷത്തിന്റെ ജനാധിപത്യ സമരത്തെ അടിച്ചമര്‍ത്തി ജനപ്രതിനിധികള്‍ക്ക് നേരെ പോലും മര്‍ദനം അഴിച്ചുവിടുന്ന പോലീസ് നരനായാട്ട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ എം.സി ഖമറുദ്ധീന്‍ എം.എല്‍.എക്ക് യോഗം സ്വീകരണം നല്‍കി. ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, ഹക്കീം കുന്നില്‍, എ. അബ്ദുല്‍ റഹ്മാന്‍, കെ. നീലകണ്ഠന്‍, കല്ലട്ര മാഹിന്‍ ഹാജി, ടി.ഇ അബ്ദുല്ല, കുര്യക്കോസ് പ്ലാപറമ്പില്‍, എം.എസ് മുഹമ്മദ് കുഞ്ഞി, പി.എ അഷ്‌റഫ് അലി, അഡ്വ: എ. ഗോവിന്ദന്‍ നായര്‍, എ. സുകുമാരന്‍, അബ്രഹാം തോണാക്കര, പി.കെ ഫൈസല്‍, മാത്യൂ കെ.വി, മൈക്കിള്‍ എം. പൂവത്താണി, കരിവെള്ളൂര്‍ വിജയന്‍, രാജു കട്ടക്കയം, കെ. മൊയ്തീന്‍ കുട്ടി ഹാജി, സജി സെബാസ്റ്റ്യന്‍, എം.എച്ച് ജനാര്‍ദ്ദനന്‍, നാഷണല്‍ അബ്ദുല്ല, മുനീര്‍ മുനമ്പം, എ.എം കടവത്ത്, വി.ആര്‍ വിദ്യാസാഗര്‍, കരിമ്പില്‍ കൃഷണന്‍, വി.കെ.പി ഹമീദലി, മഞ്ചുനാഥ ആള്‍വ, കരുണ്‍ താപ്പ, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബാബു കദളി മറ്റം പ്രസംഗിച്ചു.
Post a Comment
0 Comments