Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ദേശീയ എഡ്യു കോണ്‍ക്ലേവ് ജനുവരിയില്‍ ഹൈദരാബാദില്‍

കേരളം (www.evisionnews.co): വൈവിധ്യങ്ങളുടെ ആഘോഷം വിദ്യാഭ്യാസത്തിലൂടെ എന്ന പ്രമേയത്തില്‍ എം.എസ്.എഫ് ദേശീയ കമ്മിറ്റി 2020ജനുവരിയില്‍ ഹൈദരാബാദില്‍ എഡ്യു കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ക്ലേവില്‍ ആദ്യദിനം കേന്ദ്ര സംസ്ഥാന സര്‍വകലാശാലകളിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. പ്രമേയത്തെ അധികരിച്ച അക്കാദമിക് പ്രബന്ധാവതരണം നടത്തും. 

രണ്ടാംദിനം ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളുടെയും ഉത്തരേന്ത്യന്‍ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തന സന്നദ്ധരുടെ സംഗമം നടക്കും. പ്രതേകം രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ക്ക് മാത്രമാണ് കോണ്‍ക്ലേവില്‍ പ്രവേശനം. രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്ക് ആദ്യ കമന്റില്‍ എഡ്യൂ കോണ്‍ക്ലേവിന്റെ ലോഗോ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ ഖാദര്‍ മൊയ്തീന്‍ ഇന്ത്യാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ: അബ്ദുല്ല ചെറിയക്കാട്ടിന് നല്‍കി പ്രകാശനം ചെയ്തു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മുഖ്യാതിഥിയായി. മുഹമ്മദ് അര്‍ഷദ് ചെന്നൈ, ഭാരവാഹികളായ സിറാജുദ്ധീന്‍ നദ്വി, അഹ്മദ് സാജു, എന്‍.എ കരീം സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad