ഹൊസങ്കടി (www.evisionnews.co): ഹൊസങ്കടിയില്‍ കാറില്‍ ബദിയടുക്ക സ്വദേശി സിറാജുദ്ദീന് വെടിയേറ്റ സംഭവത്തില്‍ തോക്കിന്റെ ഉറവിടം തേടി മഞ്ചേശ്വരം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സിറാജുദ്ദീന് വെടിയേല്‍ക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന മിയാപദവ് അടുക്കത്ത് ഗുരിയിലെ അബ്ദുല്‍ റഹ്മാനെ കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോള്‍ സുപ്രധാന വിവരങ്ങള്‍ പോലീസിന് ലഭിച്ചതായി അറിയുന്നു. ആന്ധ്രയില്‍ നിന്നാണ് തോക്ക് വാങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ അബ്ദുല്‍ റഹ്മാന്‍ മൊഴി നല്‍കി.
ഉപ്പളയില്‍ അടക്കം ഗുണ്ടാ സംഘങ്ങളുടെ കയ്യില്‍ തോക്കുകള്‍ ഉള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് എങ്ങനെ തോക്ക് ലഭിക്കുന്നു എന്നതിനെ കുറിച്ച് പോലീസ് സമഗ്രമായി അന്വേഷിച്ചുവരികയാണ്. മാസങ്ങള്‍ക്ക് മുമ്പ് അബ്ദുല്‍ റഹ്മാന്റെ വീട്ടില്‍ നിന്ന് 35ല്‍പരം തോക്കിന്‍ തിരകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. നേരത്തെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ബംഗളൂരുവിലെ ഒഴി സങ്കേതത്തില്‍ നിന്ന് തോക്കും കണ്ടെത്തിയിരുന്നു. കര്‍ണാടകയിലെ അധോലോക സംഘം ഉപ്പളയിലും പരിസരത്തും വേരുറപ്പിക്കാന്‍ ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Post a Comment
0 Comments